ആറ്റിങ്ങൽ:കോരാണി വാറുവിളാകം ദേവീ ക്ഷേത്രത്തിലെ ഉത്സവം 9 മുതൽ 16 വരെ നടക്കും. 9 ന് രാവിലെ 10.40 ന് കൊടിയേറ്റ്. തുടർന്ന് കാപ്പുകെട്ടി കുടിയിരുത്തും തോറ്റൻപോട്ട് ആരംഭവും,​ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,​ രാത്രി 7 ന് ഭജൻ,10ന് ഉച്ചയ്ക്ക് 12 ന് സമൂഹ സദ്യ,​ വൈകിട്ട് 6.30 ന് സോപാന സംഗീതം.11ന് രാവിലെ 11.30 ന് നാഗരൂട്ട്,​ ഉച്ചയ്ക്ക് 12 ന് സമൂഹ സദ്യ,​ രാത്രി 7 ന് ഭജൻ. 12 ന് രാവിലെ 11.30 ന് മാലപ്പുറം സദ്യ,​ രാത്രി 8.30 ന് മാലപ്പുറം പാട്ട്,​ തുടർന്ന് കാപ്പി സദ്യ,​ 9 ന് കുട്ടി ഗാനമേള. 13 ന് രാവിലെ 6.30 ന് മകംതൊഴൽ,​ വൈകിട്ട് 6 ന് സോപാന സംഗീതം,​ രാത്രി 8 ന് മ്യൂസിക്കൽ ട്രാക്ക് ഷോ. 14 ന് രാവിലെ 8.30 ന് സമൂഹ പൊങ്കാല,​ വൈകിട്ട് 6.15 ന് വെള്ളപ്പുറം ചടങ്ങ്. 15 ന് രാവിലെ 10.15 മുതൽ ഗരുഢൻ തൂക്കം.തുടർന്ന് പള്ളിവേട്ട. 16 ന് വൈകിട്ട് 5 ന് ആറാട്ട് പുറപ്പാട്. രാത്രി 7 ന് കൊടിയിറക്ക്. 8 ന് പുത്തരിമേളം. 11 ന് വലിയ കുരുതി സമർപ്പണം.