നെടുമങ്ങാട് :സി.പി.ഐ കരകുളം ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായതായി ലോക്കൽ സെക്രട്ടറി എസ്.രാജപ്പൻ നായർ അറിയിച്ചു.ലോക്കൽ സമ്മേളന സംഘാടക സമിതി രൂപീകണയോഗം ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ വി.രാജീവ്‌ ഉദ്‌ഘാടനം ചെയ്തു.എൽ.സി സെക്രട്ടറി എസ്.രാജപ്പൻ നായർ സ്വാഗതം പറഞ്ഞു.ചെയർമാനായി ഐ.ജെ സന്തോഷിനെയും കൺവീനറായി അഡ്വ.എം.ആർ ചിത്രലാലിനെയും തിരഞ്ഞെടുത്തു.തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാരും ബ്രാഞ്ചുകളും: എസ് ആർ രതീഷ് (എണിക്കര), വാഹിദ് (മണ്ണണിക്കോണം), ടി.രവീന്ദ്രൻ (കുന്നൂർക്കൽ), ഭാസ്കരൻ നായർ (മുല്ലശേരി മുക്കോല), പ്രമോദ് (കുന്തിരിക്കുഴി), വി.എസ് രതീഷ് (ക്രൈസ്റ്റ് നഗർ), അനീഷ് (വഴയില), അരുൺ (മുദിശാസ്‌താംകോട്), സജി പനവിള (ആറാംകല്ല്), അനിൽകുമാർ (കല്ലുവരമ്പ്‌), അൽ അമീൻഖാൻ (കോഴിയോട്), വി.ശ്രീകുമാർ (പഞ്ചായത്തോഫീസ്), എൻ മോഹനൻ നായർ (എട്ടാംകല്ലു), ഷിബു ഷാജി (വേറ്റിക്കോണം), വേണു (പുരവൂർക്കോണം).