apj-vilappilsala

മലയിൻകീഴ് : വിളപ്പിൽശാലയിൽ ഡോ.എ.പി.ജെ. അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയ്ക്കായി ഏറ്റെടുത്ത 50 ഏക്കർ സ്ഥലത്തിന്റെ രേഖകൾ ഡെപ്യൂട്ടി കളക്ടർ ജേക്കബ് ജോൺ ഐ.ബി.സതീഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീക്ക് കൈമാറി. രേഖ കൈമാറ്റം ഇന്ന് പൂർത്തിയാകും സർവ്വകലാശാല ആസ്ഥാനത്തിന്റെ ഒന്നാംഘട്ട നിർമ്മാണത്തിന് 405 കോടിയാണ് ചെലവ്. രണ്ടും മൂന്നും ഘട്ടങ്ങൾകൂടിയാകുമ്പോൾ 1000 കോടി .

മേയ് ആദ്യവാരത്തോടെ, 50 ഏക്കറിന്റെ ഉടമകൾക്കും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും.136 ഭൂവുടമകൾക്കായി 184 കോടി രൂപ വിതരണം ചെയ്യും. അഞ്ച് കാറ്റഗറിയായി തിരിച്ചാണ്‌ നഷ്ടപരിഹാരം. എ-കാറ്റഗറിയിൽ 4.65 ലക്ഷവും, ബി-യിൽ 4.22 ലക്ഷവും, സി-യിൽ 3.38ലക്ഷവും, ഡി-യിൽ 2.74 ലക്ഷവും ഇ-യിൽ 1.06 ലക്ഷവും. വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അധികമായി 4.60 ലക്ഷവും, വീടും കാലിത്തൊഴുത്തും നഷ്ടപ്പെടുന്നവർക്ക്‌ 5.10 ലക്ഷവും ലഭിക്കും. പ്രൊ -വൈസ് ചാൻസലർ ഡോ.അയൂബ്,റജിസ്ട്രാർ ഡോ.പ്രവീൺ,സ്പെഷ്യൽ ഓഫീസർ ബേബി ജോൺ, ലാൻഡ് റവന്യു തഹസിൽദാർ പ്രേംലാൽ, സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ.ജമുന,അഡ്വ.ഐ.സാജു,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം രേണുക,ചൊവ്വള്ളൂർ വാർഡ് അംഗം ചന്ദ്രബാബു,ഭൂവുടമകൾ എന്നിവർ പങ്കെടുത്തു.