
തിരുവനന്തപുരം:ഇന്ധനം, പാചകവാതകം, മണ്ണെണ്ണ, എന്നിവയുടെ വിലവർദ്ധനയ്ക്കെതിരെ ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ആഫീസിന് മുന്നിലേയ്ക്ക് മാർച്ചും ധർണയും നടത്തി.
ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മിറ്റി അംഗം വി.ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സനൽ കുമാർ, കെ.ജയകുമാർ, കെ.ചന്ദ്രബാബു, വിനോബാതാഹ, പി.ശ്യാംകുമാർ, എസ്.എസ്.സുധീർ, അഡ്വ.എ.ശ്രീധരൻ, കരിക്കകം സുരേഷ്, എസ്.ഗോപൻ, പൂന്തുറ സജീവ്, സൂസി രാജേഷ് എന്നിവർ സംസാരിച്ചു.