നായകൻ കാളിദാസ് ജയറാം

nirmal

നിർമ്മൽ പാലാഴി തമിഴിലേക്ക് .നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പേപ്പർ റോക്കറ്റ് എന്ന വെബ് സീരിസിലൂടെയാണ് തമിഴ് അരങ്ങേറ്റം. കാളിദാസ് ജയറാമാണ് സിരീസിലെ നായകൻ. കോമഡി ഷോയിലൂടെ വെള്ളിത്തിരയിൽ എത്തിയ നിർമ്മൽ പാലാഴി ഹാസ്യ വേഷങ്ങളിലാണ് തിളങ്ങിയത്. വർത്തമാനം സിനിമയിൽ വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു. അതേസമയം ടാനിയ രവിചന്ദ്രൻ, ഗൗരി ജി. കിഷൻ, പൂർണിമ ഭാഗ്യരാജ്, കെ. രേണുക, കാളിവെങ്കട്, കരുണാകരൻ എന്നിവരാണ് പേപ്പർ റോക്കറ്റിലെ മറ്റു താരങ്ങൾ. സിദ് ശ്രീറാം ആലപിച്ച സീരിസിലെ ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. റിച്ചാർഡ് എം. നാഥനാണ് ഛായാഗ്രഹണം.