
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കടയാൽമൂട്ടിൽ കഞ്ചാവുമായി ഒരാളെ പ്രത്യേക സംഘം പിടികൂടി. കടയാൽമൂട്, കരുൺസാല്ലിവിള സ്വദേശി അബ്‌ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് അബ്സീറാണ് (30) പിടിയിലായത്. ഇന്നലെ ആയിരുന്നു സംഭവം. എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കടയാൽമൂട്ടിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിയുടെ കൈവശം നിന്ന് ഒന്നരക്കിലോ കഞ്ചാവും, രണ്ട് മൊബൈൽ ഫോണുകളും, ഒരു ബൈക്കും പിടികൂടി. കടയാൽമൂട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.