p

ശിവഗിരി: ശ്രീനാരായണഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ 110-ാമത് വാർഷികവും 60-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും 16, 17, 18 തീയതികളിൽ ശിവഗിരിമഠത്തിൽ നടക്കും. 16ന് രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30ന് ഉദ്ഘാടന സമ്മേളനത്തിൽ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ബോധിതീർത്ഥ ദീപം തെളിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഷത്ത് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. അഡ്വ. വി.ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം.ലാജി, ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡംഗം സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. 11.30ന് ശാരദാമഠത്തിൽ പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി വിശേഷാൽ ചടങ്ങുകൾ നടക്കും. 18 വരെ ക്ലാസുകളും സെമിനാറുകളും നടക്കും.

ശി​വ​ഗി​രി​യി​ൽ​ ​വി​ഷു​ദ​ർ​ശ​ന​വും​ ​വി​ഷു​ക്കൈ​നീ​ട്ട​വും

ശി​വ​ഗി​രി​:​ ​വി​ഷു​ ​പ്ര​മാ​ണി​ച്ച് 15​ന് ​ശി​വ​ഗി​രി​യി​ൽ​ ​വി​ഷു​ക്ക​ണി​ ​ദ​ർ​ശ​ന​വും​ ​വി​ഷു​ക്കൈ​നീ​ട്ട​വും​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​മ​ഹാ​സ​മാ​ധി​ ​പീ​ഠ​ത്തി​ലെ​ ​ഗു​രു​ദേ​വ​ ​വി​ഗ്ര​ഹ​ത്തി​ന് ​മു​മ്പി​ൽ​ ​ഒ​രു​ക്കു​ന്ന​ ​വി​ഷു​ക്ക​ണി​ ​പ്ര​ഭാ​ത​പൂ​ജ​യോ​ടെ​ ​രാ​വി​ലെ​ 5.30​ന് ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ​ദ​ർ​ശി​ക്കാം.​ ​സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന,​ ​ഗു​രു​പൂ​ജ​ ​എ​ന്നി​വ​യ്ക്കു​ ​ശേ​ഷം​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ​വി​ഷു​ക്കൈ​നീ​ട്ടം​ ​ന​ൽ​കും.​ 10​ന് ​ന​ട​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ദി​വ്യ​സ​ത്സം​ഗ​ത്തി​ൽ​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ,​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തും.​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ ​ഗു​രു​ദേ​വ​ചി​ത്രം​ ​സ​മാ​ലം​കൃ​ത​മാ​യി​ ​വി​ഷു​ക്ക​ണി​ ​ദ​ർ​ശ​നം​ ​ഒ​രു​ക്ക​ണ​മെ​ന്നും​ ​വി​ഷു​ക്കൈ​നീ​ട്ടം​ ​ന​ൽ​കി​ ​വീ​ടു​ക​ളി​ലും​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും​ ​ഗു​രു​ദേ​വ​ ​സ്മ​ര​ണ​യോ​ടെ​ ​വി​ഷു​ആ​ഘോ​ഷം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ഗു​രു​ശി​ഷ്യ​ ​പാ​ര​മ്പ​ര്യം​ ​ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​ ​പു​ണ്യ​ദി​ന​മാ​യി​ ​വി​ഷു​ദി​നം​ ​മാ​റ​ണ​മെ​ന്നും​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​റി​യി​ച്ചു.