
വെള്ളറട: ഇന്ധന വില വർദ്ധനവിൽ സി.പി.ഐ വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ബൈക്കുകൾ ഉരുട്ടി വെള്ളറട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പോസ്റ്റോഫീസ് ജംഗ്ഷനിൽ സമാപിച്ചു. വെള്ളറട മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപൻ ഉദ്ഘാടനം ചെയ്തു. ഡീസൽ, പെട്രോൾ - പാചക വാതകം എന്നിവയുടെ വില വർദ്ധനവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇടമനശ്ശേരി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വാഴിച്ചൽ ഗോപൻ, വി. സന്തോഷ്, ഷിബു തോമസ്, അനീഷ് ചൈതന്യ, വിമല, ജെ. ബാലരാജ്, രാജേഷ് എസ്.ആർ, ലാൽ കൃഷ്ണൻ, നിസാർ, ഹരീന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.