
നെയ്യാറ്റിൻകര: ലോകാരോഗ്യ ദിനത്തിൽ നിംസ് സ്‌പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രവും ഇന്ത്യ അക്കാഡമി ഒഫ് പീഡിയാട്രിക്‌സും സംയുക്തമായി ശിശു രോഗ വിദഗ്ധർക്കായി 'ഗ്ലോബൽ ഡെവലപ്പ്മെന്റൽ ഡിലെ 'എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു. നിംസ് സ്പെക്ട്രം ഡയറക്ടർ പ്രൊഫ. ഡോ. എം.കെ.സി. നായർ പരിശീലനത്തിന് നേതൃത്യം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയ ഡോക്ടർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ നിർവ്വഹിച്ചു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു, അഡ്മിനിസ്ടേറ്റീവ് കോഡിനേറ്റർ ശിവ്കുമാർ എസ്. രാജ്, ഡോ. ദീപ ബിനോദ്, ഡോ.ഷൈലജ, പ്രൊഫസർ ജോസഫിൻ വിനിത, എസ്.എസ്. സോനു, രിഫായ് അബ്ദുൽ റഹിം, സ്വപ്ന തുടങ്ങിയവർ പങ്കെടുത്തു