
കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കോലത്തുകര ശിവക്ഷേത്രത്തിലെ 129 മത് തിരുവാതിര മഹോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം,5.30ന് അഭിഷേകം,6ന് ഗുരുപൂജ, 6.15 ന് പ്രഭാതപൂജ,8ന് പന്തീരടിപൂജ, 10.30ന് മദ്ധ്യാഹ്നപൂജ,11.30ന് ഗുരുപൂജ, ഉച്ചയ്ക്ക് 3 മുതൽ ക്ഷേത്ര പറമ്പിൽ സ്‌പെഷ്യൽ ചെണ്ടമേളം,പഞ്ചവാദ്യം,സ്‌പെഷ്യൽ നാദസ്വരം എന്നിവ നടക്കും.
വൈകിട്ട് 6.15ന് ആറാട്ട് ഘോഷയാത്ര പുറപ്പെടൽ. ക്ഷേത്രത്തിൽ നിന്ന് തിരിച്ച് മൂന്നാറ്റുമുക്ക് വഴി എസ്.എൻ.എം. വായനശാലയിൽ എത്തി പടിഞ്ഞാറോട്ട് തിരിഞ്ഞ് ബൈപ്പാസിൽ പ്രവേശിക്കും. അവിടെന്ന് വടക്കോട്ട് തിരിഞ്ഞ് ബൈറോഡ് വഴി മുക്കേലയ്ക്കൽ ജംഗ്ഷനിൽ കടന്ന് തോപ്പുവിളാകം വഴി കുഞ്ചാലുംമൂട്ടിലെത്തി ആറാട്ടുകടവിൽ എത്തിച്ചേരും. 7ന് സ്‌പെഷ്യൽ നാദസ്വരം.രാത്രി 8ന് ക്ഷേത്ര പറമ്പിൽ വിൽപ്പാട്ട്.രാത്രി 9.38നും 10.25നും മദ്ധ്യേ പാർവതി പുത്തനാറിലെ ആറാട്ടുകടവിൽ തിരുആറാട്ട്. രാത്രി 10ന് ക്ഷേത്ര പറമ്പിൽ ഗാനോത്സവം, രാത്രി 10.30 മുതൽ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. വെളുപ്പിന് 3നും 3.30നുമകം തൃക്കൊടിയിറക്കും.