തിരുവനന്തപുരം:ലോക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്‌ലി,ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കിംസ് ആശുപത്രിയുടെ സഹകരണത്തോടെ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരിലാൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ മേരി പുഷ്പം,ചൈൽഡ് വെൽഫെയർ ഓഫീസർ എം.എ ഉറൂബ്, സി.ആർ.ഒ സുരേഷ് കുമാർ എ.സി.ഡബ്ളിയു.ഒ സുലജ, ജനമൈത്രി ജി.ബി.ഒമാരായ രാജേഷ് കുമാർ,ചന്ദ്രബോസ് കോഓർഡിനേറ്റർ രഘുനാഥൻ നായർ,നിർഭയ വോളന്റിയർ താനൂജ അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.