congress

തിരുവനന്തപുരം: കെ.വി.തോമസ് വിഷയത്തിൽ കെ.പി.സി.സി നിർദ്ദേശാനുസരണമാവും ഹൈക്കമാൻഡ് തീരുമാനമെടുക്കുകയെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. കെ.പി.സി.സിയുടെ നിർദ്ദേശം കെ.വി. തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് അദ്ദേഹം തന്നോടു പറഞ്ഞിരുന്നു. എന്നാൽ പി.സി.സിയുടെ നിർദ്ദേശം മറ്റൊന്നായിരുന്നു. തുടർ നടപടികൾ അടുത്ത ദിവസം തീരുമാനിക്കുമെന്നും എ.ഐ.സി.സി അച്ചടക്ക സമിതി സെക്രട്ടറി കൂടിയായ താരിഖ് അൻവർ ഒരു ചാനലിനോട് പ്രതികരിച്ചു.