medical-camp

വർക്കല:ലോകആരോഗ്യ ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു.ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ,ആശുപത്രി സൂപ്രണ്ട് ഡോ.ടിറ്റിപ്രഭാകരൻ,ഡയറക്ടർ ഡോനിഷാദ്, ഡോ.ബീനാകുമാരി,ഡോ.വന്ദന,ഡോ.ജോഷി, ഡോ.ജയകുമാർ,ഡോ.സിസി എന്നിവർ സംസാരിച്ചു.ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ.മനോജ് നന്ദി പറഞ്ഞു.ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ കൺസൾട്ടേഷനു പുറമെ മരുന്നുകളും സൗജന്യമായി നൽകി.