തിരുവനന്തപുരം: ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ഷോക്കേറ്റു. മണ്ണന്തല പരുത്തിപ്പാറ സബ് സ്റ്റേഷനിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി സുധീറിനാണ് ഇന്നലെ രാവിലെ 10.15 ഓടെ സബ് സ്റ്റേഷനകത്ത് വച്ച് 66 കെ.വി സി.ടി സ്ട്രെക്ചറിൽ നിന്ന് ഷോക്കേറ്റത്. വർഷാവർഷം നടക്കുന്ന എക്വിപ്മെന്റ് പരിശോധനയ്ക്കിടെയാണ് സുധീറിന് പൊള്ളലേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് വർഷമായി കെ.എസ്.ഇ.ബി ജീവനക്കാരനാണ് സുധീർ. പൊള്ളലേറ്റയുടൻ ആദ്യം പട്ടം എസ്.യു.ടി ആശുപത്രിയിലേക്കും തുടർന്ന് കിംസ് ആശുപത്രി ഐ.സി.യുവിലേക്കും മാറ്റി.