co

വെഞ്ഞാറമൂട്: തെങ്ങിന് മുകളിൽ കയറി ഭീഷണി ഉയർത്തിയ യുവാവിനെ ഫയർഫോഴ്സ് എത്തി താഴെയിറക്കി. പുതൂർ, മൂക്കം പാലവിള വീട്ടിൽ ശരത്ചന്ദ്രൻ (28) ആണ് കഴിഞ്ഞ ദിവസം തെങ്ങിന് മുകളിൽ കയറിയത്. ഒന്നര മണിക്കൂർ പരിശ്രമത്തിന്റെ ഫലമായി കൈകാലുകൾ ബന്ധിച്ചാണ് താഴെയിറക്കിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫയർഫോഴ്സ് അറിയിച്ചു. അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ എ.ടി. ജോർജ്, ഗ്രേഡ് എ.എസ്.ടി.ഒ ജയദേവൻ, അഹമ്മദ് ഷാബി അബാസി, റോഷൻ രാജൻ, രാജഗോപാൽ, അരുൺ, ബൈജു, ബിജു, ഹോം ഗാർഡുമാരായ ശരത്, അരുൺ, കെ.കെ. മനോജ് എന്നിവർ പങ്കെടുത്തു.