08-sob-r-thankappan-nair

കടമ്മനിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് കടമ്മനിട്ട വാവോലിക്കൽ മിനി വിഹാറിൽ ആർ. തങ്കപ്പൻ നായർ (84) നിര്യാതനായി. എക്‌സ് സർവീസ് മെൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കടമ്മനിട്ട ദേവീക്ഷേത്രം പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കേന്ദ്ര സർവീസ് പെൻഷനേഴ്‌സ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചക്കനാട്ട് വെട്ടിലേത്ത് കുടുംബാംഗം ആർ. വിമലാദേവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: വി.ടി. ജയശ്രീ (അമൃത ബോയ്‌സ് ഹൈസ്‌കൂൾ, പറക്കോട്), വി. ടി. കൃഷ്ണകുമാർ (യു.എൻ ), വി. ടി. ശ്രീകുമാർ (ബഹ്‌റിൻ), മരുമക്കൾ: അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് (ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്), എം.കെ സലിത (മുസ്‌ലിയാർ എൻജിനീയറിംഗ് കോളേജ്).