തിരുവനന്തപുരം:സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ.വി.വാസുദേവന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്മരണദിനം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 5ന് സ്റ്റാച്യു ട്രിവാൻഡ്രം ഹോട്ടലിൽ നടക്കുന്ന സ്മരണദിനം മുൻ മനുഷ്യാവകാശ കമ്മിഷൻ അംഗം ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും.എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം എസ്.ര‌ഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും.എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,​അഡ്വ.കെ.സാംബശിവൻ,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വെട്ടുകാട് അശോകൻ, എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,എസ്.ആർ.പി സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ആറ്റിങ്ങൽ പ്രദീപ്,അഡ്വ.എ.എൻ.പ്രേംലാൽ,ഡി.സി.സി അംഗം ടി.ആർ.രാജേഷ്, കെ.വി.അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.