
കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മന്ദിരംകുന്ന്-പേരാപ്പ് റോഡ് ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരികൃഷ്ണൻ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സി.രുക്മിണി അമ്മ,എസ്.ശിവപ്രസാദ്,ജന പ്രതിനിധികളായ എസ്.സുസ്മിത,വി.എസ്. വിപിൻ,ജി.രവീന്ദ്ര ഗോപാൽ എന്നിവർ സംസാരിച്ചു.എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ നന്ദി പറഞ്ഞു.