
പാലോട്:കേരളകൗമുദിയും കൗമുദി ടി.വിയും സംയുക്തമായി സംഘടിപ്പിച്ച ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റിന്റെ സമ്മാനദാനം 14ന് വൈകിട്ട് 3ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കും.മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി,എം.എൽ.എമാരായ ഡി.കെ.മുരളി,കെ.ബി.ഗണേശ് കുമാർ,ജി.സ്റ്റീഫൻ, ചലച്ചിത്ര സംവിധായകൻ മനോജ് പാലോടൻ,നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി,ഡി.ജി.എം ആർ.ചന്ദ്രദത്ത്,സീനിയർ മാനേജർ മാർക്കറ്റിംഗ് എസ്.വിമൽ കുമാർ, കൗമുദി ടി.വി പ്രോഗ്രാം ഹെഡ് റാംജി കൃഷ്ണൻ, നന്ദിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ,മെമ്പർ ഗീതാ പ്രിജി, വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അജീഷ് വൃന്ദാവനം,കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി,പിന്നണി ഗായകൻ എം.ജി.സ്വരസാഗർ,ടെലിവിഷൻ താരം സാബു പ്ലാങ്കവിള തുടങ്ങിയവർ പങ്കെടുക്കും.തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നിന്ന് രണ്ടുഘട്ടങ്ങളായി നടത്തിയ പ്രാഥമിക മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പൂജ,ഗൗരികൃഷ്‌ണ,അലീന. എസ്.രാജൻ,ഗൗരി.ജെ.എസ്,അനഘ.എസ്.നായർ,സൂരജ്,ശ്രുതി. എസ്.എം,ദേവിപ്രിയ,കമൽ മോഹൻ,ഭാഗ്യ എന്നീ പത്തുപേരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.കൗമുദി ടി.വി ജ്യോതിർഗമയ സംപ്രേഷണം ചെയ്യും .