
നെടുമങ്ങാട്:അരുവിക്കര ഗ്രാമപഞ്ചായത്ത് എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണവും പഞ്ചായത്തിലെ 34 അങ്കണവാടികളിലെ കുട്ടികൾക്കായി ലൈബ്രറി ഒരുക്കുന്നതിനാവശ്യമായ ഒന്നാംഘട്ട പുസ്തക വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയകുട്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിഫിയ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കല,ബ്ലോക്ക് മെമ്പർ വിജയൻ നായർ തുടങ്ങിയവർ പങ്കെടുത്തു.