milma

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയൻ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 9 മണി മുതൽ 2 മണിവരെ പട്ടം ക്ഷീരഭവനിൽ നടക്കും. ഇക്കുറി മേഖല യൂണിയനിലേക്ക് നാല് ജില്ലകളിൽ നിന്നായി 14 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. തിരുവനന്തപുരം -5, കൊല്ലം -4 , ആലപ്പുഴ-3, പത്തനംതിട്ട -2 എന്നിങ്ങനെയാണ് അംഗത്വം. പത്തുപേർ ജനറൽ വിഭാഗം, മൂന്നുപേർ വനിതകൾ, ഒരാൾ എസ്.സി / എസ്.ടി എന്നിങ്ങനെയാണ് തിരഞ്ഞെടുക്കേണ്ടത്.

അതേസമയം കാ​മ​റ​ ​സ്ഥാ​പി​ച്ച് ​നി​രീ​ക്ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​ന​ട​പ്പി​ലാ​ക്കാ​ത്ത​ത് തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​നീ​ക്ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​യു​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​കാ​മ​റ​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: നിലവിലെ മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, വി.എസ്. പദ്മകുമാർ, മുരളീധരൻ, അജിത്ത്സിംഗ്, കൃഷ്ണൻപോറ്റി.

കൊല്ലം: കെ.ആർ. മോഹനൻപിള്ള, കെ.സി.ജോസഫ്,വാസുദേവൻ ഉണ്ണി.പി.ജി,ബി.സുശീല ദേവി (വനിതാ സംവരണം).

ആലപ്പുഴ : കെ.എൻ. കാർത്തികേയൻ, വി. ധ്യാനസുധൻ, മണി വിശ്വനാഥ് (വനിതാ സംവരണം).

പത്തനംതിട്ട: മുണ്ടപ്പള്ളി തോമസ്, പി.വി. ബീന (വനിതാസംവരണം ).

യു.ഡി.എഫ് സ്ഥാനാർത്ഥികൾ :
തിരുവനന്തപുരം: ഇ.എസ്. ഷാജികുമാർ, വട്ടവിള വിജയൻ, വട്ടപ്പാറ ചന്ദ്രൻ, പി. സജീവ്, കൃഷ്‌ണൻകുട്ടി (പട്ടികജാതി സംവരണം).

കൊല്ലം: മെഹർ ഹമീദ് (വനിതാ സംവരണം), ബിജു ഫിലിപ്പ്, ഗോപാലകൃഷ്ണപിള്ള, മുനമ്പത്ത് വഹാബ്.

ആലപ്പുഴ: പ്രദുലചന്ദ്രൻ, ആയാപറമ്പ് രാമചന്ദ്രൻ, ശാന്തകുമാരി പിള്ള (വനിതാ സംവരണം).

പത്തനംതിട്ട: ജേക്കബ് ഏബ്രഹാം, എസ്. ഇന്ദിര (വനിതാ സംവരണം).