പൂവാർ:ഊറ്ററ ശ്രീചിദംബരനാഥ ക്ഷേത്രത്തിലെ ചിത്തിരൈ തിരുവിഴാ അനിഴം ആറാട്ട് മഹോത്സവം ഏപ്രിൽ 10ന് തുടങ്ങി 19 ന് സമാപിക്കും.10 ന് രാവിലെ 10.30 ന് കൊടിമരഘോഷയാത്ര.വൈകിട്ട് 6.30ന് തൃക്കൊടിയേറ്റ്. രാത്രി 7.30 ന് ഉദ്ഘാടന സമ്മേളനം.ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ,മുഖ്യ പ്രഭാഷണം എം.വിൻസെന്റ് എം.എൽ.എ, അനുഗ്രഹ പ്രഭാഷണം സ്വാമി ഗുരുപ്രസാദ്.11 ന് രാവിലെ 10.30 ന് വിശേഷാൽ ആയില്യപൂജ, കളമെഴുത്ത്, പാട്ട്. വൈകിട്ട് 3.30ന് കുട്ടികളുടെ ആദ്ധ്യാത്മിക കലാമത്സരങ്ങൾ. രാത്രി 9.30 ന് സൂപ്പർ ഡാൻസ് മെഗാഷോ 2022.12 ന് വൈകിട്ട് 8.45ന് ഭക്തിഗാനസുധ.13 നും 14 നും രാവിലെ 9 ന് നിറപറയ്‌ക്കെഴുന്നള്ളത്ത്.15 ന് രാവിലെ വിഷുക്കണി ദർശനം. 9.30 ന് ഉത്രം ദിനപൂജ, രാത്രി 8.45ന് നൃത്തസന്ധ്യ.16 ന് രാവിലെ 7.30 ന് രുദ്രയാഗ മഹാഭിഷേക വൈഭവം. 9 ന് തിരുക്കല്യാണം. രാത്രി 8 ന് പള്ളിയറ പൂജാ ദർശനം.17 ന് രാവിലെ 10.10 ന് അഗ്നിതെളിക്കൽ, ഉച്ചയ്ക്ക് 12.30ന് തിരു ഊട്ട്. വൈകിട്ട് 7ന് സാംസ്ക്കാരിക സമ്മേളനം. ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി. 8.45ന് കെ.പി.എ.സി അവതരിപ്പിക്കുന്ന നാടകം 'മരത്തൻ 1892'.18 ന് രാവിലെ 6.30 ന് വിശേഷാൽ പഞ്ചവാദ്യം. വൈകിട്ട് 7.45 ന് പള്ളിവേട്ട, തുടർന്ന് പള്ളി നിദ്ര. 19 ന് രാവിലെ 10. ന് ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനവും ചിദംബരനാഥ സേവാ പുരസ്ക്കാര സമർപ്പണവും. ഉദ്ഘാടനം ശിവഗിരി മഠാധിപതി സ്വാമിസച്ചിദാനന്ദ,വൈകിട്ട് 4.30ന് ആറാട്ട് ബലി, 8ന് ആറാട്ട്.തുടർന്ന് വിശേഷാൽ പഞ്ചവാദ്യം.