shalabhodyanam-ulghadanam

കല്ലമ്പലം:ഞെക്കാട് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഒരുക്കിയ ശലഭോദ്യാനം 'തേനിടം' ജില്ലാ പഞ്ചായത്ത് മെമ്പർ ഗീത നസീർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ സജീവ്, ഹെഡ്മാസ്റ്റർ എൻ.സന്തോഷ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ മധു, എസ്.എം.സി ചെയർമാൻ ജി.വിജയകൃഷ്ണൻ,മദർ പി.ടി.എ പ്രസിഡന്റ് അഞ്ചു.പി.എസ്,സ്റ്റാഫ് സെക്രട്ടറി ജി.വി. ജോസ്,ശലഭക്ലബ് കോഡിനേറ്റർ കെ.എൽ ലക്ഷ്മിനായർ തുടങ്ങിയവർ പങ്കെടുത്തു.സമഗ്ര ശിക്ഷ കേരള ആറ്റിങ്ങൽ ബി.ആർ.സി യുടെ സഹകരണത്തോടെയാണ് സ്കൂളിൽ ശലഭോദ്യാനം നിർമ്മിച്ചിരിക്കുന്നത്.