ayurveda

ചിറയിൻകീഴ്: ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ആറ്റിങ്ങൽ ഏരിയയുടെ ആഭിമുഖ്യത്തിൽ 'കൊവിഡാനന്തര ചികിത്സ ആയുർവേദത്തിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആ‌ർ. സരിത ഉദ്ഘാടനം ചെയ്തു. ഡോ. ബീന അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ചികിത്സാ മേഖലയിലെ ആത്മാർത്ഥ സേവനങ്ങൾ മുൻനിറുത്തി ഡോ.ല തികാസത്യനെ പൊന്നാടയണിയിച്ചും മെമന്റൊ നൽകിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണികണ്ഠൻ ആദരിച്ചു. മെമ്പർമാരായ ബേബി, മോനി ശാർക്കര, സി.ഡി.എസ് ജ്യോതി ലക്ഷ്മി, ‌ഡോ.ചന്ദ്രകുമാർ, ഡ‌ോ.കെ.വി ബൈജു, ഡോ.മാനസ് അജയ് എന്നിവർ സംസാരിച്ചു. ഡോ.ദീപിക.എസ് സ്വാഗതവും ഡോ. അശ്വതി സാംബശിവൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസിന് ഡോ. പിങ്കി നേൃത്വം നൽകി.