mm-hasan

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറിയില്ലെങ്കിൽ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് തിരുവനന്തപുരം മുതൽ കാസർകോട് വരെ അതു കടന്നുപോകുന്ന പ്രദേശങ്ങളിൽ യു.ഡി.എഫ് മനുഷ്യച്ചങ്ങല തീർക്കുമെന്ന് കൺവീനർ എം.എം. ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധ സമരം ശക്തമാക്കാൻ ഇന്നലെ യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.

100 ജനകീയ സദസുകളിൽ 32 എണ്ണം നടത്തി. ശേഷിക്കുന്നവ മേയ് ആദ്യവാരം പൂർത്തിയാക്കും. മേയ് 13 മുതൽ 16 വരെ നാലു മേഖലകളിലായി വാഹന ജാഥകൾ നടത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളാണ് ആദ്യ മേഖല. കോട്ടയം, ഇടുക്കി, പത്തനംതിട്ട രണ്ടാം മേഖലയും എറണാകുളം, തൃശ്ശൂർ, പാലക്കാട് മൂന്നാം മേഖലയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് നാലാം മേഖലയുമാണ്.

സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മേയ് 20ന് 'വിനാശ വികസനത്തിന്റെ' വാർഷികമായി യു.ഡി.എഫ് ആചരിക്കും. 35 കോടിയാണ് സർക്കാർ വാർഷിക ആഘോഷങ്ങൾക്കായി അനുവദിച്ചത്. പ്ളാൻ ഫണ്ടിൽ നിന്നും നോൺ പ്ളാൻ ഫണ്ടിൽ നിന്നും യഥേഷ്ടം പണം ചെലവഴിക്കാനാണ് ഉത്തരവ്. 100 കോടിയെങ്കിലും ആഘോഷങ്ങൾക്കായി വേണ്ടിവരും.

കെ-റെയിലിനെതിരെയും, വിലക്കയറ്റം തടയുക, അക്രമങ്ങൾക്ക് തടയിടുക, മദ്യ-മയക്കുമരുന്നു വ്യാപനം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സായാഹ്ന സത്യഗ്രഹം സംഘടിപ്പിക്കും. സിൽവർ ലൈൻ കല്ലിടലിനെതിരെ നടത്തുന്ന സമരങ്ങൾക്ക് യു.ഡി.എഫ് എല്ലാ പിന്തുണയും നൽകും.

കുട്ടനാട്ടിൽ വ്യാപകമായ കൃഷി നാശം ഉണ്ടായ സാഹചര്യത്തിൽ രണ്ടാം പാക്കേജ് അടിയന്തരമായി നടപ്പാക്കണം. പ്രൊഫ. കെ.വി. തോമസിനെതിരായ അച്ചടക്ക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം 'സിൽവർ ലൈനിലല്ല, ജനശതാബ്ദിയിലാണ് ' പോയത് എന്നായിരുന്നു മറുപടി.

 സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കേ​ണ്ട​ത് സ​മ​വാ​യ​ത്തി​ന് ​:​ ​ഹ​സ്സൻ

സി​ൽ​വ​ർ​ ​ലൈ​നി​നെ​തി​രെ​ ​ജ​ന​രോ​ഷം​ ​ശ​ക്ത​മാ​വു​മ്പോ​ൾ​ ​സ​മ​വാ​യ​ ​മാ​ർ​ഗം​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​ഭ​ര​ണാ​ധി​കാ​രി​ക്കു​ണ്ടെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ഹ​സ്സ​ൻ​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​നേ​താ​ക്ക​ളു​ടെ​ ​ചി​ന്ത​യി​ൽ​ ​ത​ന്നെ​ ​പ​ദ്ധ​തി​യോ​ട് ​എ​തി​ർ​പ്പാ​ണു​ള്ള​ത്.​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​ക​ല്ലി​ട​ൽ​ ​നി​റു​ത്തി​വ​ച്ച​ത് ​ഇ​തേ​ക്കു​റി​ച്ച് ​ആ​വ​ർ​ത്തി​ച്ചു​ ​വാ​ർ​ത്ത​ക​ൾ​ ​വ​രാ​തി​രി​ക്കാ​നാ​ണ്.​ ​ബു​ള്ള​റ്റ് ​ട്രെ​യി​നി​നെ​തി​രാ​യും​ ​മ​റ്റും​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​തി​നി​ധി​ക​ളും​ ​വി​യോ​ജി​പ്പാ​ണ് ​പ്ര​ക​ടി​പ്പി​ച്ച​ത്.
പ​ദ്ധ​തി​ക്കെ​തി​രെ​ ​യു.​ഡി.​എ​ഫ് ​ന​ട​ത്തു​ന്ന​ ​ബോ​ധ​വ​ത്ക​ര​ണ​ ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​രെ​യ​ട​ക്കം​ ​ഉ​ൾ​പ്പെ​ടു​ത്തും.