
തിരുവനന്തപുരം: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്. ലാലിന്റെ മാതാവും ആരോഗ്യ വകുപ്പിൽ ലീഗൽ ഓഫീസറും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ അഡ്വക്കേറ്റ് വി. സദാശിവന്റെ ഭാര്യയുമായ കെ. ശ്രീമതി (83) കണ്ണമ്മൂല ശിവശ്രീയിൽ നിര്യാതയായി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. മകൾ: പരേതയായ അഡ്വക്കേറ്റ് എസ്.എസ്. ലാലി. മരുമക്കൾ: ഡോ. സന്ധ്യ സുകുമാരൻ, അഡ്വക്കേറ്റ് റെജി. സഞ്ചയനം 14ന് രാവിലെ 8ന്.