sslc

തിരുവനന്തപുരം: വിദ്യാർത്ഥികളെ ഒട്ടും വലയ്ക്കാതെ പത്താം ക്ളാസ് ഹിന്ദി, ജനറൽ നോളജ് പരീക്ഷകൾ. ഇന്നലെ നടന്ന ഹിന്ദി പരീക്ഷ വളരെ എളുപ്പമായിരുന്നുവെന്നാണ് ബഹുഭൂരിപക്ഷം വിദ്യാർത്ഥികളുടെയും അഭിപ്രായം. മോഡൽ പരീക്ഷയ്ക്ക് സമാനമായ പാറ്റേണിലായിരുന്നു ചോദ്യങ്ങളേറെയും. പാർട്ട് നാലിലെ രണ്ട് ചോദ്യങ്ങളിൽ സംഭാഷണ ശകലം ഒരൽപ്പം ബുദ്ധിമുട്ടായതൊഴിച്ചാൽ മറ്റെല്ലാ ചോദ്യങ്ങളും അനായാസം ഉത്തരമെഴുതാൻ കഴിയുന്നതായിരുന്നുവെന്ന് അദ്ധ്യാപകരും സമ്മതിക്കുന്നു.