
നെയ്യാറ്റിൻകര:ഇന്ധനവില വർദ്ധനയ്ക്കെതിരെ സി.പി.ഐ ദേശീയ കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര മെയിൻ പോസ്റ്റാഫീസിനു മുന്നിൽ സമരം നടന്നു.ജില്ലാ എക്സി. അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു.പാർട്ടി മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കൗൺസിലംഗം എൻ.അയ്യപ്പൻ നായർ,അസി.സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ, സെക്രട്ടേറിയറ്റംഗങ്ങളായ എസ്.രാഘവൻനായർ,എൽ.ശശികുമാർ,പ്രൊഫ.എം.ചന്ദ്രബാബു,പി.പി.ഷിജു, നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.