
തിരുവനന്തപുരം:ആൾ കേരള ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വിശ്വനാഥന്റെ രണ്ടാം ചരമവാർഷിക അനുസ്‌മരണം തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോൻസ് ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്‌മരണയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര,മുൻ മന്ത്രി വി.സുരേന്ദ്രൻപിളള, അസോസിയേഷൻ സംസ്ഥാന-ജില്ലാ നേതാക്കളായ ജി.തൃദീപ്,സോണി മാത്യു, കെ.നന്ദകുമാർ,ജോജി ജോസഫ്,ചീരാണിക്കര സുരേഷ്, പി.മോഹൻകുമാർ,എസ്.ബൈജു,എ.മനാഫ്, ജി.സോമശേഖരൻ നായർ,എസ്.ദിലീപ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.