lokarogya-dinacharanam

കല്ലമ്പലം:കെ.ടി.സി.ടിയുടെ ആരോഗ്യ മേഖലാ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലോകാരോഗ്യ ദിനാചരണം ചെയർമാൻ ഡോ.പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു.കെ.ടി.സി.ടി ആശുപത്രി,പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്,നഴ്സിംഗ് സ്കൂൾ എന്നീ സ്ഥാപനങ്ങളാണ് നേതൃത്വം നൽകിയത്.കൺവീനർ എം.എസ് ഷെഫീർ അദ്ധ്യക്ഷത വഹിച്ചു.പോസ്റ്റർ പ്രദർശനം,മൂകാഭിനയം,ഫ്ലാഷ് മോബ്, ആരോഗ്യദിന സെമിനാർ,ചർച്ചാ ക്ലാസ്, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ എന്നിവ നടന്നു.മത്സര വിജയികളായ നഴ്സുമാർക്ക് നഴ്സിംഗ് സ്കൂൾ കൺവീനർ എ.ഫസിലുദ്ദീൻ സമ്മാനം നൽകി.ഡോ.സാബു മുഹമ്മദ്‌ നൈന, ഡോ.തോമസ്‌ മാനുവൽ, ഡോ.ലിജു വർഗീസ്‌, റാണി പി.എസ്, രാഖി രാജേഷ്,ശൈലനന്ദിനി,പി.എസ് നിമി,ഷജീം വാറുവിള, ആർ.ഷെമീന, സുജ.ടി.എസ്, അജീഷ് ആർ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.