
കടയ്ക്കാവൂർ:നിരവധി ക്രിമിനൽ കേസുകളിലെ പ്രതി വക്കം വില്ലേജിൽ കായൽവാരം പള്ളിതെക്കതിൽ വീട്ടിൽ വട്ടപ്പള്ളി എന്ന് വിളിക്കുന്ന ഷിബുനെ(34) കാപ്പ ചുമത്തി തിരുവനന്തപുരം റൂറൽ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരുവർഷത്തേക്ക് പൊലീസ് വിലക്കേർപ്പെടുത്തി. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മണനാക്ക്, കായൽവാരം, പള്ളിമുക്ക്, നിലയ്ക്കാമുക്ക്,ചാമ്പാൻവിള തുടങ്ങിയ പ്രദേശങ്ങളിൽ അടിപിടി, പിടിച്ചുപറി, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ, കൊലപാതകശ്രമം തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണ് ഷിബു. പൊതുജനങ്ങളുടെ സ്വൈരവിഹാരത്തിന് നിരന്തരം ശല്യമായതിനെ തുടർന്നാണ് ഡി.ഐ.ജി കാപ്പ നിയമപ്രകാരം തിരുവനന്തപുരം റൂറൽ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ ഇത്തരം നടപടികൾ സ്വീകരിക്കുമെന്ന് കടയ്ക്കാവൂർ എസ്.എച്ച് .ഒ അജേഷ്. വി അറിയിച്ചു.