bayo

മുടപുരം: ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി മംഗലപുരം ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി നടപ്പിലാക്കിയ ബയോ കമ്പോസ്റ്റ് ബിൻ, 200 ഗുണഭോക്താക്കൾക്കും 50 ഘടക സ്ഥാപനങ്ങൾക്കുമുള്ള കമ്പോസ്റ്റ് ബിനിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, പഞ്ചായത്ത് അംഗങ്ങളായ വി. അജി കുമാർ,എസ്. ജയ, ബിന്ദു ബാബു, എസ്. കവിത, ജുമൈല ബീവി, കെ. കരുണാകരൻ, വി.ഇ.ഒ മാരായ സീന, അനുപമ, തുടങ്ങിയവർ പങ്കെടുത്തു.