general

ബാലരാമപുരം: റസൽപ്പുരം എസ്.എൻ.ഡി.പി ശാഖയിൽ ചതയംനാളിൽ അന്നദാനവിതരണം ആരംഭിച്ചു. ശാഖാ പ്രസിഡന്റ് വിനോദ്,​ സെക്രട്ടറി മോഹനചന്ദ്രൻ,​ വൈസ് പ്രസിഡന്റ് അശോകൻ,​ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സന്തോഷ്,​ വൈസ് പ്രസിഡന്റ് പ്രേംകുമാർ,​ വനിതാസംഘം പ്രസിഡന്റ് ഷീജഷിബു,​ സെക്രട്ടറി വിനോദിനി തുടങ്ങിയവർ സംബന്ധിച്ചു. ശാഖാ പരിധിയിലെ കുടുംബാംഗങ്ങളും വ്യക്തികളുമാണ് മാസംതോറുമുള്ള അന്നദാനം സ്പോൺസർ ചെയ്തിരിക്കുന്നത്. ഈ മാസത്തെ ചതയദിന അന്നദാനം 26 ന് ഉച്ചയ്ക്ക് 12 നും ചതയദിനപൂജയും ദൈവദശകം പ്രാർത്ഥനയും വൈകിട്ട് 6.30ന് നടക്കുമെന്നും പ്രവർത്തകരും ഗുരുഭക്തരും പങ്കെടുക്കണമെന്ന് ശാഖാകമ്മിറ്റി,​യൂത്ത്മൂവ്മെന്റ് ,​വനിതാസംഘം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.