
ശിവഗിരി: ശിവഗിരിയിൽ ശാരദാദേവിയെ ഗുരുദേവൻ പ്രതിഷ്ഠിച്ചതിന്റെ 110-ാം വാർഷികത്തിന്റെ ഭാഗമായി 16ന് ചിത്രാപൗർണ്ണമിക്ക് പുലർച്ചെ 4ന് ശാരദാമഠത്തിൽ വിശേഷാൽ ആരാധന നടക്കും.
ധർമ്മമീമാംസാ പരിഷത്തിന്റെ ആരംഭ ദിനമായ അന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഭക്തജനപങ്കാളിത്തത്തോടെ ശ്രീശാരദ അഷ്ടോത്തര ശതനാമാവലി മന്ത്രാർച്ചനയും നടക്കും. വിദ്യാർത്ഥികൾക്കായി വിശേഷാൽ ശാരദാ പൂജ. പ്രസാദമായി പൂജിച്ച പേനയും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും നൽകി നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 9447551799.