ശ്രീകാര്യം : ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ചേന്തിയിൽ പ്രവർത്തിക്കുന്ന ഐറിസ് ആശുപത്രി, ഫ്രാറ്റ് ശ്രീകാര്യം മേഖല,ശാന്തിനഗർ റസിഡന്റസ് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 8 മുതൽ 2 വരെ സൗജന്യ മെഡിക്കൽ ക്യാമ്പും പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. മെഡിക്കൽ ക്യാമ്പിൽ സന്ധിവാത രോഗം,ജീവിതശൈലി രോഗങ്ങൾ,കുട്ടികളിലെ വളർച്ച എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഡോക്ടർമാരായ എസ്.ആർ. ലക്ഷമി, ഹിമശ്രീകുമാർ ,വിഷാദ് വിശ്വനാഥ്, വീണ വി..നായർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രമേഹം സംബന്ധിച്ച മുഴുവൻ പരിശോധനയും സൗജന്യമായി നടത്തും.തുടർചികിത്സ ആവശ്യമുള്ളവർക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് നൽകുമെന്നും ക്യാമ്പിലെത്തുന്ന രാേഗികൾക്ക് വിദഗ്ദ്ധ ചികിത്സയും പരിശോധനയും ഉറപ്പാക്കുമെന്നും മെഡിക്കൽ ഡയറക്ടർ ഡോ.വിഷാദ് വിശ്വനാഥ്‌, ഫ്രാറ്റ് മേഖലാ സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.മുൻകൂർ രജിസ്ട്രേഷന് 9747150585, 944783279, 9495312726 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.