f

തിരുവനന്തപുരം: കൺസ്യൂമർഫെഡിന്റെ വിഷു, ഈസ്റ്റർ, റംസാൻ വിപണികൾ ഏപ്രിൽ 12ന് ആരംഭിക്കും. 18 വരെ പ്രവർത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം 11നു വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെക്രട്ടേറിയറ്റിന് എതിർവശം സ്റ്റാച്യുവിലെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനാവും. മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ആന്റണി രാജുവും ആദ്യവിൽപ്പനയും നിർവഹിക്കും.