
തിരുവനന്തപുരം: എം.എസ്.ഡബ്ളിയു യോഗ്യതയായി പി.എസ്.സി നിശ്ചയിച്ചിട്ടുള്ള ജോലികൾക്ക് എം.എ സോഷ്യൽ വർക്ക് പഠിച്ചവർക്കും അപേക്ഷിക്കാമെന്ന് സർക്കാർ ഉത്തരവ്. സമാനമായ ഉത്തരവ് കേരള സർവകലാശാല 2019ൽ ഇറക്കിയിരുന്നു. സർവകലാശാലയുടെ ഉത്തരവ് പി.എസ്.സി അംഗീകരിക്കില്ല. അതിനാലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
തുല്യതാ സർട്ടിഫിക്കറ്റല്ല (ഇക്വലൻസി സർട്ടിഫിക്കറ്റ്) അനുവദിച്ചതെന്നും സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത നൽകുകയാണ് ചെയ്തതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു. സർവകലാശാലയുടെ റിപ്പോർട്ട് തേടിയിരുന്നു. സർവകലാശാലയുടെ റിപ്പോർട്ടിലെ അതേ വാചകങ്ങളാണ് സർക്കാർ ഉത്തരവിലും ഉൾപ്പെടുത്തിയതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.