kerala-uni

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) സംഘം മേയിൽ പരിശോധനയ്‌ക്കെത്തും. അദ്ധ്യാപക, അനദ്ധ്യാപകരുടെ വിവരങ്ങൾ, യോഗ്യത ഗവേഷണം, ഏറ്റെടുത്ത പ്രോജക്ടുകൾ തുടങ്ങിയ സമഗ്ര വിവരങ്ങൾ പരിശോധിക്കും. 'നാക്കി"ൽ ഉയർന്ന സ്കോർ ലഭിച്ചാലേ സർവകലാശാലയ്ക്ക് കൂടുതൽ കോഴ്സുകൾ തുടങ്ങാനാകൂ. യു.ജി.സിയുടെ കൂടുതൽ സഹായവും ലഭിക്കും.

പരിശോധനയ്‌ക്ക് മുന്നോടിയായി നിയോഗിച്ച അന്യസംസ്ഥാനങ്ങളിലെ വിരമിച്ച വൈസ്ചാൻസലർമാരും പ്രൊഫസർമാരുമടങ്ങിയ സംഘം സർവകലാശാലയിൽ പരിശോധന നടത്തി (മോക് വിസിറ്റ്). സംഘത്തിന്റെ പരിശോധനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന അപര്യാപ്‌തതകൾ ഉടൻ പരിഹരിക്കും.