
തിരുവനന്തപുരം: കേരള സർവകലാശാല സെപ്റ്റംബറിൽ നടത്തിയ എം.ബി.എ 2020 സ്‌കീം (റഗുലർ - ഫുൾടൈം ഉൾപ്പെടെ യു.ഐ.എം./ ട്രാവൽ ആന്റ് ടൂറിസം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ അപേക്ഷിക്കാം.
ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (റെഗുലർ - 2017 അഡ്മിഷൻ, 2014 സ്‌കീം - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
സൈക്കോളജി വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജറിയാട്രിക്സ്) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ അഞ്ചാം സെമസ്റ്റർ 2018 സ്‌കീം (റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2022 - 23 വർഷത്തെ പി.ജി, എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 12 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മേയ് 11. വിവരങ്ങൾ www.admissions.keralauniversity.ac.in വെബ്സൈറ്റിൽ.