തിരുവനന്തപുരം:പേട്ട പള്ളിമുക്ക് സെന്റ് ആൻസ് ഫെറോന ദൈവാലയത്തിലെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ 10 മുതൽ 17 വരെ നടക്കും.10ന് രാവിലെ 6.30 ന് കുരുത്തോല വെഞ്ചരിപ്പ്,പ്രദക്ഷിണം,തുടർന്ന് ദിവ്യബലി.വൈകിട്ട് 5 ന് പരിഹാര കുരിശിന്റെ വഴി, സമാപന സന്ദേശം,ദിവ്യകാരുണ്യ വാഴ്വ്.14 ന് വൈകിട്ട് 5.30 ന് തിരുവത്താഴ പൂജ,പൗരോഹിത്യ സ്ഥാപനം, ദിവ്യകാരുണ്യ പ്രദക്ഷിണം,പരസ്യാരാധന.15ന് വൈകിട്ട് 3 ന് കർത്താവിന്റെ പീഡാനുഭവ സ്‌മരണ ,7.30 ന് തിരുസ്വരൂപം നഗരികാണിക്കൽ,തിരുസ്വരൂപ വന്ദനം. രാത്രി 10 ന് കബറടക്കം.16 ന് പെസഹാജാഗരാനുഷ്ടാന കർമ്മം,പുത്തൻതീ പെസഹാതിരി ആശീർവദിക്കൽ ,പെസഹപ്രഘോഷണം,ഞാനാ സ്നാനവ്രത നവീകരണം,സ്തോത്രയാഗകർമ്മം തുടർന്ന് ഉത്ഥിതനായ യേശുവിന്റെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.17ന് രാവിലെ 10 ന് ദിവ്യബലി.