kseb

സി.പി.എം നേതാക്കളെ കാണാൻ സംഘടനാ നേതാവ് കണ്ണൂരിലേക്ക്

തിരുവനന്തപുരം:ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്ന വനിതാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയിലുണ്ടായ ചെയർമാൻ- അസോസിയേഷൻ പോര് കൂടുതൽ കടുപ്പിക്കാതെ പരിഹരിക്കാൻ ശ്രമം.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന മുതിർന്ന സി.പി.എം ,സി.ഐ.ടി.യു.നേതാക്കളെ കാണാൻ . കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ. സുരേഷ് കുമാർ ഇന്നലെ കണ്ണൂരിലേക്ക് പോയി. പാർട്ടി നിർദ്ദേശ പ്രകാരമാണിത്സ. സമ്മേളനം കഴിഞ്ഞ് തിങ്കളാഴ്ച നേതാക്കൾ തിരുവനന്തപുരത്ത് എത്തിയ ശേഷം സമവായ ചർച്ചകളുണ്ടാകും. പാലക്കാടുള്ള വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയും 12ന് തിരുവനന്തപുരത്തെത്തും.കെ.എസ്.ഇ.ബിയിൽ അടിക്കടിയുണ്ടാകുന്ന തർക്കങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാവും.

വനിതാ ജീവനക്കാരിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സമരം ചെയ്ത സി.പി.എം. അനുകൂല സംഘടനാ പ്രവർത്തകർക്കെതിരെ ഏർപ്പെടുത്തിയ ഡയസ്നോണിനും, ചെയർമാന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറാൻ നേതൃത്വം നൽകിയ ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ.സുരേഷ് കുമാറിനെയും ജനറൽ സെക്രട്ടറി ബി. ഹരികുമാറിനെയും സസ്പെൻഡ് ചെയ്തതിനുമെതിരെ ചട്ടപ്പടി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷൻ. സമരം സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിക്കും. ഇടതുമുന്നണിയിലും അത് പ്രശ്നങ്ങൾക്കിടയാക്കുമെന്ന തിരിച്ചറിവാണ് ഒത്തുതീർപ്പ് നീക്കത്തിന് പിന്നിൽ. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ചയാകാമെന്ന് ചെയർമാൻ ബി.അശോകും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി നേതാക്കൾ മടങ്ങിയെത്തുന്നത് വരെ സമരം കടുപ്പിക്കേണ്ടെന്നാണ് സംഘടനാ നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.

കെ.എസ്.ഇ.ബി.ആസ്ഥാനത്ത് എസ്.ഐ.എസ്.എഫ് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടു മാസം മുമ്പ് മാനേജ്മെന്റും ഭരണാനുകൂല സംഘടനയുമായി സംഘർഷമുണ്ടായത്. അന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ ഇടപെട്ടാണ് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി സംസാരിച്ച് പ്രശ്നപരിഹാരമുണ്ടാക്കിയത്. അതേ സമയം , സസ്പെൻഷനിലായ ജാസ്മിൻ ബാനുവിന്റെ വിശദീകരണം പരിഗണിക്കാനും ,അഞ്ച് ദിവസത്തിനുളളിൽ തീരുമാനമുണ്ടാക്കാനും ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ ജാസ്മിനെ സർവ്വീസിൽ തിരിച്ചെടുത്ത് അന്തരീക്ഷം തണുപ്പിക്കാനാണ് മാനേജ്മെന്റ് ആലോചിക്കുന്നതെന്നറിയുന്നു.

കെ.​എ​സ്.​ഇ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​യെ​ ​തി​രി​ച്ചെ​ടു​ക്ക​ൽ:
അ​ഞ്ച് ​ദി​വ​സ​ത്തി​ന​കം
തീ​രു​മാ​ന​മെ​ടു​ക്ക​ണം

കൊ​ച്ചി​:​ ​അ​ന​ധി​കൃ​ത​മാ​യി​ ​അ​വ​ധി​യെ​ടു​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​സ​സ്‌​പെ​ൻ​ഷ​നി​ലാ​യ​ ​കെ.​എ​സ്.​ഇ.​ബി​ ​എ​ക്സി​ക്യു​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​ ​ജാ​സ്‌​‌​മി​ൻ​ ​ബാ​നു​വി​നെ​ ​സ​ർ​വീ​സി​ൽ​ ​തി​രി​ച്ചെ​ടു​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​അ​ഞ്ചു​ ​ദി​വ​സ​ത്തി​ന​കം​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ചെ​യ​ർ​മാ​ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ജാ​സ്‌​മി​ൻ​ ​ബാ​നു​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ജ​സ്റ്റി​സ് ​വി.​ജി.​ ​അ​രു​ണി​ന്റെ​ ​ബെ​ഞ്ചി​ന്റേ​താ​ണ് ​നി​ർ​ദ്ദേ​ശം.
തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഹ​ർ​ജി​ക്കാ​രി​ ​ചെ​യ​ർ​മാ​ന് ​ന​ൽ​കി​​​യ​ ​അ​പേ​ക്ഷ​യി​​​ലാ​ണ് ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.​ ​മാ​ർ​ച്ച് 22​ ​നാ​ണ് ​ജാ​സ്‌​മി​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​വാ​ങ്ങി​യാ​ണ് ​അ​വ​ധി​യെ​ടു​ത്ത​തെ​ന്നും​ ​ത​ന്റെ​ ​ചാ​ർ​ജ്ജ് ​മ​റ്റൊ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​ന് ​കൈ​മാ​റി​യി​രു​ന്നെ​ന്നും​ ​ജാ​സ്മി​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​എ​ന്നാ​ൽ​ ​സ​സ്പെ​ൻ​ഷ​ന് ​ശേ​ഷ​മാ​ണ് ​അ​വ​ധി​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​തെ​ന്നും,​ഹ​ർ​ജി​ക്കാ​രി​ ​ജൂ​നി​യ​റാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​ചു​മ​ത​ല​ ​കൈ​മാ​റി​യ​തെ​ന്നും​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ചു.​ ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ആ​ഴ​ത്തി​ലു​ള്ള​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്നി​ല്ലെ​ന്ന് ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​പ​റ​ഞ്ഞു.​ ​അ​ന​ധി​കൃ​ത​മാ​യി​ ​ജോ​ലി​ക്ക് ​ഹാ​ജ​രാ​യി​ല്ലെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ന്റെ​പേ​രി​ൽ​ ​സ​സ്പെ​ൻ​ഷ​ൻ​ ​തു​ട​രേ​ണ്ട​തി​ല്ലെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു..