
# മിന്നലേറ്റ് രണ്ട് മരണം
തിരുവനന്തപുരം: തിങ്കളാഴ്ച വരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.
മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ല. കണ്ണൂർ കൂത്തുപറമ്പിൽ 50കാരനും തൊടുപുഴ വണ്ണപ്പുറത്ത് 30 കാരനും ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കലിൽ തൊഴിലുറപ്പ് ജോലിയ്ക്കിടെ 10 പേർക്ക് ഇടിമിന്നലിൽ പരിക്കു പറ്റി.
ജാഗ്രത വേണം