radha

പരിയാരം(കണ്ണൂർ): വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അരിമ്പ്ര പൂന്നേരി പേരൂർ ഇല്ലത്തെ രാധയാണ്‌ (64) മരിച്ചത്. നവംബർ 24ന്‌ കോരൻപീടികയിൽ കാറിനുപിറകിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. അച്ഛൻ: പരേതനായ കുബേരൻ നമ്പൂതിരി. അമ്മ: ശ്രീദേവി അന്തർജനം. ഭർത്താവ്: വാസുദേവൻ നമ്പൂതിരി (പി.ഡബ്ല്യു.ഡി റിട്ട. അസിസ്റ്റന്റ്‌ എൻജിനിയർ). മക്കൾ: ആനന്ദ് (കെ.എസ്.ആർ.ടി.സി), ആര്യ (തളിപ്പറമ്പ് കോടതി). മരുമക്കൾ: വാസന്തി, ഹരി (കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: വി.ബി പരമേശ്വരൻ (ദേശാഭിമാനി റസിഡന്റ് എഡിറ്റർ), നാരായണൻ (ഡൽഹി), രാജൻ (സൈനിക്‌ സൂൾ, കഴക്കൂട്ടം), ശ്യാമള.