prathi

നെയ്യാറ്റിൻകര: റോഡരികിൽ പെട്ടിക്കട നടത്തുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് സ്കൂട്ടറിൽ കടന്ന മോഷ്ടാവിനെ മാരായമുട്ടം പൊലീസ് പിടികൂടി. മാറനല്ലൂർ വെള്ളൂർകോണത്ത് തലനിര പുത്തൻവീട്ടിൽ ബിപിൻചന്ദ്ര ബോസ് ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് പെരുങ്കടവിള ബാലഭദ്രകാളി ക്ഷേത്രത്തിനുസമീപം പെട്ടിക്കട നടത്തുന്ന ദേവകിഅമ്മയുടെ ഒന്നരപവൻ മാല ഇയാൾ സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത് കടന്നത്. ഹെൽമെറ്റ് ധരിച്ച് എത്തി വെള്ളം ചോദിച്ച ഇയാൾക്ക് വെളളമെടുക്കുന്നതിനിടെയാണ് മാല പൊട്ടിച്ചത്. സമീപത്ത് സി.സി.ടി.വി കാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ശേഖരിച്ചാണ് മാരായമുട്ടം എസ്.എച്ച്.ഒ വി.പ്രസാദ്, എസ്.പി.ഒ സനൽ. സി.പി.ഒ ബിജു. എസ്, അനീഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.