d

തിരുവനന്തപുരം:അയൽവാസികളായ സ്‌കൂൾ വിദ്യാർത്ഥിനികളോട് നഗ്നത പ്രദർശിപ്പിച്ച് സ്ഥിരമായി ശല്യം ചെയ്യുന്നയാളെ പൊലീസ് പിടികൂടി.ആനയറ മുഖക്കാട് ലെയിൻ സ്വദേശി പാച്ചൻ എന്ന് വിളിക്കുന്ന രതീഷ് ബാബുനെ (45) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ നൽകിയ പരാതിയിൽ പേട്ട പൊലീസ് ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. 2003-ൽ ചാക്ക മൈത്രി ഗാർഡൻസിൽ രതീഷ് എന്നയാളെ കുത്തിക്കൊലപ്പെടുത്തിയതിലും കരിക്കകത്ത് വീട് കയറി സ്ത്രീയെ ഉപദ്രവിച്ച കേസിലും എയർപോർട്ട് കോൺട്രാക്ടറെ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിലും പ്രതിയാണ്. പേട്ട പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി. ശംഖുനമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം പേട്ട ഇൻസ്‌പെക്ടർ റിയാസ് രാജ് എസ്.ഐ രതീഷ്,സി.പി.ഒ വിനോദ്, രാജാറാം, ഷമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.