
തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ചയാൾ റോഡരികിൽ നിറുത്തിയിട്ട ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു. മ്യൂസിയം നന്ദൻകോട് റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂർ സ്വദേശിയായ അതുലും സഹോദരിയും റോഡരികിൽ എൻഫീൽഡ് ബുള്ളറ്റ് നിറുത്തിയിട്ട് സമീപത്തെ കടയിൽ നിന്ന് സാധനം വാങ്ങുന്നതിനിടെയാണ് കെ.എൽ 19 ബി 9702 നമ്പർ കാർ അമിത വേഗത്തിലെത്തി ബുള്ളറ്റ് ഇടിച്ചിട്ടത്. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കാറും ഡ്രൈവറേ കസ്‌റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. അതുലിന്റെ പരാതിയിൽ ഡ്രൈവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.