pan

കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈനിലൂടെ. സംസ്ഥാന സർക്കാരിന്റെ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം സംവിധാനം വഴി പഞ്ചായത്ത് തല സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട 213 സേവനങ്ങൾ ഓൺലൈനിലൂടെ സാദ്ധ്യമാക്കും. അപേക്ഷകളും പരാതികളും സ്വന്തമായോ കുടുംബശ്രീ,അക്ഷയ കേന്ദ്രം വഴിയും നൽകാം. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ. രാജേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്.സിബി, എൻ.സലിൽ, ഗിരിജാ കുമാരി, അജ്മൽ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.