കിളിമാനൂർ:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അംഗ പരിമിതനായ കോടതി ജീവനക്കാരൻ മരിച്ചു. അടയമൺ പയ്യനാട് തൊടിയിൽ വീട്ടിൽ സുശീലൻ (54) ആണ് മരിച്ചത്.ആറ്റിങ്ങൽ സബ് കോടതി ജീവനക്കാരനാണ്. ഭാര്യ:സുലജ. മക്കൾ:സജി ലാൽ,സുജിലാൽ ആരോമൽ. മരുമകൾ: മാളവിക.