
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 42 തദ്ദേശ സ്വയംഭരണസ്ഥാപന വാർഡുകളിലെ വോട്ടർപ്പട്ടികയിൽ ഏപ്രിൽ 11മുതൽ 13 വരെ പേര് ചേർക്കാനും തിരുത്താനും സാധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.
അന്തിമ വോട്ടർപ്പട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട തദ്ദേശസ്ഥാപന ഓഫീസുകളിലും കമ്മിഷന്റെ വെബ്‌സൈറ്റിലും പട്ടിക ലഭ്യമാണ്. പുതിയ പേരുകളും തിരുത്തലുകളും ഉൾപ്പെടുത്തി സപ്ലിമെന്ററി വോട്ടർപട്ടിക ഏപ്രിൽ 25ന് പ്രസിദ്ധീകരിക്കും.