shine

ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ദി നെയിം ചാലക്കു‌ടിയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴിയിലൂടെ ശ്രദ്ധേയയായ മേഘതോമസും ടി സുനാമി എന്ന ചിത്രത്തിലൂടെ എത്തിയ ആ‌രാധ്യ ആനുമാണ് നായികമാർ. സുധീർ കരമന, ജാഫർ ഇടുക്കി, സുനിൽ സുഖദ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, പാഷാണം ഷാജി , മഞ്ജു പിള്ള, ദിവ്യ എം. നായർ, മീര നായർ, അനു നായർ, സരിത കുക്കു, ജോളി ചിറയത്ത്, ലാലി പി.എം, അനഘ വി.വി. തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബെസ്റ്റ് വേ എന്റർടെയ്ടൻമെന്റിന്റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. ഛായാഗ്രഹണം ബിനു കുര്യൻ. പി.ആർ.ഒ എ.എസ്. ദിനേശ്.